'ഇനിയുള്ള 2 ആഴ്ച നഗരത്തിൽ ആരും ഉണ്ടാകരുത്, ഇന്ത്യ കൈ വിട്ട് പോകും' - കൊവിഡ് പശ്ചാത്തലത്തിൽ സ്വന്തം പേര് മാറ്റി അശ്വിൻ

അനു മുരളി

ചൊവ്വ, 24 മാര്‍ച്ച് 2020 (15:53 IST)
കൊവിഡ് 19നെതിരായ പോരാട്ടത്തിൽ ബോധവത്ക്കരണവുമായി തുടക്കം മുതൽ രംഗത്തുള്ള ആളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. വൈറസിനെ പ്രതിരോധിക്കാൻ വീടുകളിൽ തന്നെ ഇരിക്കുക എന്നതാണ് ഏറ്റവും ഫലവത്തായ മാർഗമെന്ന് പലതവണ ട്വിറ്ററിലൂടെ രേഖപ്പെടുത്തിയ ആളാണ് അശ്വിൻ. 
 
ചെന്നൈയിലെ ജനങ്ങൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്ന് അശ്വിൻ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ, വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ നിൽക്കാത്ത സാഹചര്യത്തിൽ ട്വിറ്ററിൽ തന്റെ പേരുതന്നെ മാറ്റിയിരിക്കുകയാണ് അശ്വിൻ. 'lets stay indoors India’ എന്നാണ് അശ്വിന്റെ ട്വിറ്ററിലെ പുതിയ ‘പ്രൊഫൈൽ നെയിം' ആളുകൾക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് അശ്വിൻ തന്റെ പേര് മാറ്റിയിരിക്കുന്നത്. 
 
അടുത്ത രണ്ടാഴ്ച (വൈറസ് വ്യാപനം തടയുന്നതിൽ) വളരെ സുപ്രധാനമാണ്. ഈ കാലയളവിൽ ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആളൊഴിഞ്ഞുതന്നെ കിടക്കണം. കാരണം, കൈവിട്ടുപോയാൽ ഇതു വലിയ ദുരന്തത്തിലേ അവസാനിക്കൂ എന്ന് അശ്വിൻ കുറിച്ചു. 

Taking in all information ( both authentic and some seemingly panicky ones) . One thing seems certain “ The next 2 weeks are going to be extremely crucial” . Every city in India should literally feel deserted for the next 2 weeks, cos if this escalates it will be mayhem. #COVID19

— lets stay indoors India

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍