കൊറോണ; എ ടി എം ഉപയോഗിച്ചാൽ രോഗം പടരുമോ?

അനു മുരളി

ചൊവ്വ, 24 മാര്‍ച്ച് 2020 (13:50 IST)
കൊറോണ വൈറസ് ലോകമെങ്ങും പടർന്നു പിടിക്കുകയാണ്. രോഗികളിൽ നിന്നും മറ്റുള്ളവരിലേക്ക് വളരെ പെട്ടന്നാണ് ഈ വൈറസ് പടരുന്നത്. വളരെ ജാഗ്രതയോടെ വേണം ഇനിയുള്ള നാളുകൾ കഴിയാൻ. എന്തൊക്കെ ചെയ്യണം, ചെയ്യാൻ പാടില്ല എന്ന കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടായിരിക്കണം.
 
മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവ രോഗം ബാധിച്ചയാൾ ഉപയോഗിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് ഇവ വൃത്തിയാക്കണം. മറ്റുള്ളവർ ഇവരുടെ സാധനങ്ങൾ എടുക്കുന്നുണ്ടെങ്കിൽ അതിനു മുൻപ് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക. ശേഷവും ഇത് ആവർത്തിക്കുക.
 
എടിഎമ്മുകൾ ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? എന്നതാണ് പലരും ചോദിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ചോദ്യം. എടിഎമ്മുകൾ വഴി രോഗം പകരാൻ സാധ്യതയുണ്ട്. ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, എടിഎമ്മുകളിൽ പോകുന്നതു കഴിയുന്നത്ര കുറയ്ക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍