ഏഷ്യാകപ്പ് ട്വന്റി 20യില്‍ കഴിഞ്ഞദിവസം നടന്ന അപ്രധാനമായ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന് ആറുവിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 150 റണ്‍സ് നേടി. എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് 19.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
പാകിസ്ഥാന് വേണ്ടി ഉമർ അക്മലാണ് കൂടുതൽ റൺസ് നേടിയത്. 37 പന്തിൽ 48 റൺസ് നേടി ഉമർ പുറത്തായി. സർഫറാസ് അഹ്മദ് (27 പന്തിൽ 38), ഷർജീൽ ഖാൻ (24 പന്തിൽ 31) എന്നിവരും മികച്ച കളി പുറത്തെടുത്തു.
മുഹമ്മദ് ഹഫീസ് 14 റൺസെടുത്ത് പുറത്തായി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ ഷുഐബ് മാലിക് 13 റൺസെടുത്ത് പുറത്താവാതെ നിന്നു. ടോസ് നേടിയ പാകിസ്ഥാന് ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലദേശും കലാശപ്പോരിൽ ഏറ്റുമുട്ടും.