മുത്തയ്യ മുരളീധരന്റെ റെക്കോഡ് അവൻ തിരുത്തും, പ്രവചനവുമായി ബ്രാഡ് ഹോഗ്

വെള്ളി, 28 മെയ് 2021 (20:44 IST)
ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകളെന്ന സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോഡ് നേട്ടം ഇന്ത്യയുടെ ആർ അശ്വിൻ മറികടക്കുമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. നിലവില്‍ 34 വയസുകാരനായ അശ്വിന്‍ തന്റെ 42ആം വയസുവരെ 
ക്രിക്കറ്റ് കളിക്കുമെന്നാണ് താൻ കരുതുന്നതെന്നും അങ്ങനെയെങ്കിൽ മുരളീധരനെ അശ്വിൻ മറികടക്കുമെന്നുമാണ് ബ്രാഡ് ഹോഗ് പറയുന്നത്.
 
ടെസ്റ്റില്‍ ഒരു 42 വയസ്സ് വരെയെങ്കിലും അശ്വിന്‍ ഇന്ത്യക്കു വേണ്ടി കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിംഗില്‍ ഫോം ഭാവിയില്‍ നഷ്ടമായാലും ബോളിംഗില്‍ കാലം കൂടുന്തോറും അശ്വിൻ കൂടുതൽ അപകടകാരിയാവും. ചുരുങ്ങിയത് 600 വിക്കറ്റുകളെങ്കിലും ടെസ്റ്റിൽ നേടാൻ അശ്വിന് കഴിയും ചിലപ്പോൾ മുരളീധരന്റെ 800 വിക്കറ്റുകളെന്ന ലോക റെക്കോഡ് പോലും മറികടക്കാൻ അശ്വിനാവും ഹോഗ് പറഞ്ഞു.
 
ഏതു സാഹചര്യങ്ങളുമായും വേഗം പൊരുത്തപ്പെടുന്ന ക്രിക്കറ്ററെന്നത് അശ്വിനെ കൂടുതൽ അപകടകാരിയാക്കുന്നു.  ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അശ്വിന്‍ കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തെ കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ചത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്സ്പിന്നര്‍ അശ്വിനാണെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍