ആഷസില്‍ ആസ്ട്രേലിയന്‍ ട്രാജഡി

Webdunia
വ്യാഴം, 30 ജൂലൈ 2015 (09:48 IST)
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയ തകര്‍ന്നു വീണു. ആറ് വിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ളീഷ് പേസർ ആൻഡേഴ്സന്റെ മൂര്‍ച്ചയേറിയ ബൌളിംഗിനു മുന്നില്‍ ആസ്ട്രേലിയ 136 റണ്ണിന് ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയയെ എഡ്‌ജ് ബാസ്റ്റണിലെ ബൗൺസുള്ള പിച്ചിക് ഇംഗ്ലണ്ട് ബോളര്‍മാര്‍ നന്നായി വട്ടം ചുറ്റിച്ചു.

ഇംഗ്ലണ്ടിന്റെ ബോളിംഗിനു മുന്നില്‍ ആകെ പിടിച്ചു നിന്നത് ഓപ്പണർ ക്രിസ്റോജേഴ്സ് (52) മാത്രമാണ്.  ക്രിസ്റോജേഴ്സ് അർദ്ധസെഞ്ച്വറിയുമായി പൊരുതി നിന്നിരുന്നില്ലെങ്കിൽ ഒരുപക്ഷേ അവർ 100ന് മുമ്പേ തന്നെ കളി അവസാനിപ്പിക്കുമായിരുന്നു. മൂന്നാം ഓവറിൽത്തന്നെ ഡേവിഡ് വാർണറെ എൽബിഡബ്ളിയുവിൽ കുരുക്കി ആൻഡേഴ്സണാണ് ഇംഗ്ളണ്ടിന് ആദ്യബ്രേക്ക് നൽകിയത്.

തൊട്ടുപിറകെ  സ്മിത്ത്, നായകൻ ക്ളാർക്ക്, ആദം വോഗ്‌സ്, മിച്ചൽ മാർഷ്, നെവിൽ, മിച്ചൽ ജോൺസൺ തുടങ്ങി ഓസ്റ്റ്രേലിയന്‍ മുന്‍‌നിര ബാറ്റ്സ്മാന്മാരെല്ലാം പവലിയനിലേക്ക് ഘോഷയാത്ര നടത്തി. 37മത്തെ ഓവറിൽ നഥാൻ ലിയോണിനെ ക്ളീൻ ബൗൾഡാക്കി ആൻഡേഴ്‌സൺ തന്നെയാണ് ആസ്ട്രേലിയൻ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ചായയ്‌ക്ക് പിരിയുമ്പോൾ വിക്കറ്റ് നഷ്ടംകൂടാതെ ഏഴ് റണ്ണെടുത്തിട്ടുണ്ട്.