ചിത്രങ്ങള്‍ സിനിമ പോലെയാകരുതെന്നായിരുന്നു അനുഷ്‌ക നിര്‍ദേശം നല്‍കിയതെന്ന് ഫോട്ടോഗ്രാഫര്‍ ജോസഫ് ഹാര്‍ദ്ദിക് വ്യക്തമാക്കി. “എങ്ങനെയുള്ള വിവാഹ ചിത്രങ്ങളാണ് വേണ്ടതെന്ന് അനുഷ്‌കയ്‌ക്ക് വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. വിവാഹത്തിലെ ഓരോ നിമിഷവും പകര്‍ത്തണം. എന്നാല്‍, ആ ചിത്രങ്ങള്‍ സിനിമാ പോലെയാകരുത് ”- എന്നായിരുന്നു അനുഷ്‌ക തന്നോട് പറഞ്ഞതെന്ന് ജോസഫ് പറഞ്ഞു.
അനുഷ്‌കയുടെ ആവശ്യപ്രകാരം ദമ്പതികളെ പോസ് ചെയ്യിക്കാതെ ജീവനുള്ള ചിത്രങ്ങളാണ് താന്‍ പകര്‍ത്തിയതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാഹമുഹൂത്തങ്ങള്‍ ഒപ്പിയെടുത്ത ചില ഫോട്ടോകള്‍ വന്‍ വിലയ്‌ക്ക് വില്‍ക്കാനാണ് കോഹ്‌ലിയും അനുഷ്‌കയും തീരുമാനിച്ചിരിക്കുന്നതെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതുവഴി ലഭിക്കുന്ന പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാകും ഇരുവരും ഉപയോഗിക്കുക.
പുറത്തു വിടാത്ത വിവാഹച്ചിത്രങ്ങള്‍ക്ക് വന്‍ തുക ലഭിക്കുമെന്നതിനാല്‍ അമേരിക്കയിലെ ഫാഷന്‍ മാസികയ്‌ക്കു ഇവ വില്‍ക്കാനാണ് കോഹ്‌ലി തീരുമാനിച്ചിരിക്കുന്നതെന്ന് ഒരു ഓന്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മാസികയുമായി കോഹ്‌ലി കരാറായി എന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.