ജസ്റ്റിൻ ലാംഗറിന് പിൻഗാമിയായി പുതിയ പരിശീലകനെ പ്രഖ്യപിച്ച് ഓസ്‌ട്രേലിയ

ബുധന്‍, 13 ഏപ്രില്‍ 2022 (16:52 IST)
ജസ്റ്റിൻ ലാംഗറിന് പകരക്കാരനായി ആൻഡ്രൂ മക്‌ഡൊണാൾഡ് സ്ഥാനമേൽക്കും. ലാംഗർ സ്ഥാനമൊഴിഞ്ഞ ശേഷം മക്‌ഡോണാൾഡ് ആയിരുന്നു ടീമിന്റെ താത്‌കാലിക പരിശീലകൻ. പാകിസ്ഥാൻ പര്യടനത്തിൽ ഓസീസ് ടീം പുറത്തെടുത്ത മികവാണ് ഫുൾ‌ടൈം കോച്ചാക്കാൻ ഓസീസ് ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചത്.
 
ഈ റോളിലേക്ക് പല പ്രഗത്ഭരെയും ഇന്റർവ്യൂ ചെയ്‌‌തിരുന്നു. എന്നാൽ താൻ ഒരു മികച്ച പരിശീലകനാണെന്ന് ആൻഡ്ര്യൂ തെളിയിച്ചു. ഇതോടെ അദ്ദേഹം ഞങ്ങളുടെ ആദ്യ ചോയിസ് ആയി മാറി. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്‌താവനയിൽ പറഞ്ഞു. 2019 മുതൽ ടീമിന്റെ സഹ പരിശീലകനാണ് മക്‌ഡൊണാൾഡ്. ഫെബ്രുവരിയിൽ ലാംഗർ രാജി‌വെച്ചതോടെയാണ് മക്‌ഡൊണാൾഡ് ഇടക്കാല പരിശീലകനായത്.
 
മക്‌ഡൊണാൾഡിന്റെ പരിശീലനത്തിന് കീഴിൽ പാകിസ്ഥാനിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഓസീസ് വിജയിച്ചു. ഏകദിന പരമ്പര 2-1ന് പരാജയപ്പെട്ടെങ്കിലും കളിച്ച ഒരു ടി20യിൽ വിജയിക്കാൻ ഓസീസിനായിരുന്നു. പാറ്റ് കമ്മിൻസ് ഉൾപ്പടെയുള്ള താരങ്ങൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ലോക കിരീടവും, ആഷസ് പരമ്പരയും സ്വന്തമാക്കിയിട്ടും ലാംഗർ രാജിവെയ്ക്കാൻ നിർബന്ധിതനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍