അഫ്ഗാൻ കോച്ചായി ജോനാഥൻ ട്രോട്ട് തുടരും, ചുമതല 2025 വരെ നീട്ടി

അഭിറാം മനോഹർ

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (17:55 IST)
Jonathan trott
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായുള്ള ജോനാഥന്‍ ട്രോട്ടിന്റെ കാലാവധി 2025 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷമായി ട്രോട്ടിന് കീഴില്‍ മികച്ച പ്രകടനമാണ് അഫ്ഗാന്‍ ടീം നടത്തുന്നത്.
 
 കഴിഞ്ഞ ഐസിസി ല്ലോകകപ്പില്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ശക്തമായ ടീമുകള്‍ക്കെതിരെ വിജയങ്ങള്‍ നേടാന്‍ അഫ്ഗാനിസ്ഥാനായിരുന്നു. ക്രിക്കറ്റിലെ നിര്‍ണായക ശക്തികളിലൊന്നായി അഫ്ഗാനിസ്ഥാനെ മാറ്റിയതില്‍ വലിയ പങ്കാണ് ട്രോട്ട് എന്ന പരിശീലകന്‍ വഹിച്ചത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ ട്രോട്ടിന്റെ കീഴില്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍