ഇംഗ്ലീഷുകാരെ അടിച്ചൊതുക്കി; ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക ‘പൊളിച്ചു’

തിങ്കള്‍, 22 ഫെബ്രുവരി 2016 (10:13 IST)
ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന വിശേഷണമുള്ള എബി ഡിവില്ലിയേഴ്‌സ് തന്റെ തനിസൊരുപം വീണ്ടും പുറത്തെടുത്തപ്പോള്‍ ഇംഗ്ളണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയിച്ച് ദക്ഷിണാഫ്രിക്ക കിരീടം സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ 172 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കായി എ ബി തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് കാഴ്‌ചവെച്ചത്.  29 പന്തില്‍ 71 റണ്‍സുമായാണ് ഡിവില്ലിയേഴ്സ്  വെടിക്കെട്ട് നടത്തിയതോടെ 14.4 ഓവറില്‍ കീഴടക്കി ദക്ഷിണാഫ്രിക്ക ജയം കണ്ടെത്തി. ആറ് ഫോറും അത്രയും സിക്‍സും നേടിയാണ് എബി ഡി ടീമിന് ജയം സമ്മാനിച്ചത്.
ഹാഷിം ആംല 38 പന്തില്‍ 69 റണ്‍സുമായി മികച്ച കൂട്ടുകാരനായി. ഫാഫ് ഡുപ്ളെസിസ് 21 പന്തില്‍ 22 റണ്‍സെടുത്തു.
ഡിവില്ലിയേഴ്സ് കളിയിലെ താരവും ഇംറാന്‍ താഹിര്‍ പരമ്പരയിലെ താരവുമായി.

നേരത്തേ, ജോ റൂട്ടും (34) ഓയിന്‍ മോര്‍ഗനും (38) ജോസ് ബട്ലറും (54) നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലാക്കാനാകാതെപോയതാണ് ഇംഗ്ളണ്ടിനെ 19.4 ഓവറില്‍ 171ല്‍ ഒതുക്കിയത്.

വെബ്ദുനിയ വായിക്കുക