ഓസീസ് താരം ആരോണ്‍ ഫിഞ്ച് വിരമിച്ചു

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (08:15 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 12 വര്‍ഷത്തെ കരിയറിനാണ് താരം ഫുള്‍സ്റ്റോപ്പിട്ടത്. ഓസ്‌ട്രേലിയയുടെ ട്വന്റി 20 ടീം നായകനായിരുന്ന ഫിഞ്ചിന് 36 വയസ്സാണ് പ്രായം. പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമായെന്ന് പറഞ്ഞാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024 ലെ ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്നും അടുത്ത ലോകകപ്പിനായി പുതിയൊരു ടീം സജ്ജമാകേണ്ടതുണ്ടെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഫിഞ്ച് പറഞ്ഞു.
 
കഴിഞ്ഞ സെപ്റ്റംബറിലാണ് ഫിഞ്ച് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. ട്വന്റി 20 യില്‍ നായകനായി തുടരുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അഞ്ച് ടെസ്റ്റ് മത്സരങ്ങളും 146 ഏകദിനങ്ങളും 103 ട്വന്റി 20 മത്സരങ്ങളും ഫിഞ്ച് കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 8,500 ല്‍ അധികം റണ്‍സ് നേടി. ഓസ്‌ട്രേലിയയെ 2021 ലെ ട്വന്റി 20 ലോകകപ്പ് ജേതാക്കളാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article