ഐപിഎൽ വാതുവെയ്‌പ്പ്, ബെംഗളൂരുവിൽ മലയാളികളടക്കം 27 പേർ അറസ്റ്റിൽ

Webdunia
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (15:13 IST)
ഐപിഎൽ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട് മലയാളികളടക്കം 27 പേരെ ബെംഗളൂരു ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ ഗോകുല്‍, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്നും 78 ലക്ഷം രൂപ പിടിച്ചെടുത്തു.
 
ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന ഐ.പി.എല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായി വാതുവെയ്പ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു.ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകളും ഇലക്ട്രോണിക്‌ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article