ഇന്ത്യയെ ചവിട്ടിത്താഴ്‌ത്തി ഹസി; ' ഇവരാണോ കപ്പടിക്കാന്‍ വന്നവര്‍ ‍'

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (12:35 IST)
പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി രംഗത്ത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ 2015 ലോകകപ്പ് നേടാനുള്ള സാധ്യത ഇല്ലെന്നും. ഭാവിയില്‍ ശക്തമായ ടീമായി മാറാന്‍ മാത്രമെ ഇന്ത്യക്ക് കഴിയുകയുള്ളുവെന്നും പരിഹാസ സ്വരത്തില്‍ മുന്‍ ഓസീസ് താരം പറഞ്ഞു.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരാണ് ലോകകപ്പ് സെമിയില്‍ എത്താന്‍ സാധ്യത. അവസാന നാലില്‍ എത്താനുള്ള ഇന്ത്യയുടെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും മൈക്ക് ഹസി പറഞ്ഞു. മുരളി വിജയും, അജിന്‍ക്യരഹാനെയും പോലുള്ള നിരവധി പ്രതിഭകളുള്ള ഇന്ത്യന്‍ ടീമിനെ തനിക്ക് ഇഷ്‌ടമാണെന്നും. ഷോട്ട് പിച്ച് പന്തുകള്‍ കൈകാര്യം ചെയ്തു ശീലമുള്ളവരാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുള്ളതെന്നും. അതുകൊണ്ടുതന്നെ ഭാവിയില്‍ മികച്ചൊരു ടീമായി ഇന്ത്യ വളര്‍ന്നുവാരാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ സ്കോറിംഗ് വേഗത കൂട്ടി വിക്കറ്റ് കളായാതെ ഇരുന്നാല്‍ ഇന്ത്യക്ക് ഗുണകരമാകും. നിലവിലെ തന്ത്രങ്ങള്‍ മാറ്റേണ്ട ആവശ്യമില്ല. സ്വന്തം കഴിവിനൊത്ത് തെളിഞ്ഞ മനസ്സോടെ കളിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍ ചെയ്യേണ്ടതെന്നും ഹസി പറഞ്ഞു. ബാറ്റിംഗ് പവര്‍ പ്ലേയില്‍ ഇന്ത്യയിലെയും ശ്രീലങ്കയിലെയും ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെടുമെന്ന ധാരണയോട് യോജിപ്പില്ലെന്നും. ഗ്യാപ്പുകള്‍ കണ്ടെത്തി ഷോട്ട് പായിക്കുന്ന മിടുക്കരായ ബാറ്റ്‌സ്മാന്മാരെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.