മക്കല്ലവും കൂട്ടരും ഭയപ്പെടുന്ന ദിവസമാണ് '' മാര്‍ച്ച് 21 ''
വെള്ളി, 20 മാര്‍ച്ച് 2015 (15:53 IST)
ശനിയാഴ്‌ച വെസ്‌റ്റ് ഇന്‍ഡീസിനെ ക്വേര്‍ട്ടര്‍ ഫൈനലില്‍ നേരിടാന്‍ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് മാര്‍ച്ച് 21 എന്ന ദിവസം ഇഷ്‌ടപ്പെടുന്നില്ല. ലോകകപ്പ് സ്വപ്‌നങ്ങളുമായി 1992 ഒക്‍ലന്റില്‍ എത്തിയ കിവികള്‍ ഈ ദിവസം പാകിസ്ഥാനോട് സെമിയില്‍ തോല്‍ക്കുകയും ലോകകപ്പില്‍ നിന്ന് പുറത്താകുകയുമായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മാര്‍ട്ടിന്‍ ക്രോ (91) റൂഥര്‍ ഫോര്‍ഡ് (50) എന്നിവരുടെ മികവില്‍ 262 എന്ന മാന്യമായ സ്‌കേറില്‍ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ ഇന്‍സമാമുള്‍ ഹഖ് (60) മിയാന്‍ദാദ് (57*) എന്നിവരുടെ മികവില്‍ ജയം നാല് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. 1992 മാര്‍ച്ച് 21നായിരുന്നു ഈ മത്സരം നടന്നത്. നാളെ വിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുന്ന കിവികള്‍ക്ക് ആ തിയതിയുടെ കയ്‌പ്പ് ഇന്നും നാവിലുണ്ട്.
ശനിയാഴ്‌ച വെസ്‌റ്റ് ഇന്‍ഡീസിനെ ക്വേര്‍ട്ടര്‍ ഫൈനലില്‍ നേരിടാന്‍ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് മാര്‍ച്ച് 21 എന്ന തിയതി വീണ്ടും വഴിമുടക്കികള്‍ ആകുമോ എന്ന സംശയം ഉണ്ട്. പ്രാഥമിക റൌണ്ടിലെ ആറ് മത്സരങ്ങളും ജയിച്ചാണ് കിവിസ് ക്വേര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റ് വാങ്ങിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.