സംഗക്കാരയെ പിന്നിലാക്കി റണ്‍വേട്ടയില്‍ ഗുപ്‌റ്റില്‍ ഒന്നാമത്

ഞായര്‍, 29 മാര്‍ച്ച് 2015 (13:20 IST)
ലോകകപ്പ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ പിന്തള്ളി ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ ഒന്നാമതെത്തി. ഒമ്പത് മല്‍സരങ്ങളില്‍നിന്ന് 68.37 ശരാശരിയോടെ ഗുപ്‌റ്റില്‍ 547 റണ്‍സെടുത്തപ്പോള്‍ ഏഴ് മല്‍സരങ്ങളില്‍നിന്ന് 108.20 ശരാശരിയോടെ സംഗക്കാര 541 റണ്‍സാണ് നേടിയത്.

ക്വാര്‍ട്ടറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഇരട്ടസെഞ്ച്വറി ഉള്‍പ്പടെ രണ്ടു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഗുപ്‌റ്റില്‍ നേടിയിട്ടുണ്ട്. നാലു സെഞ്ച്വറികള്‍ നേടിയ കുമാര്‍ സംഗക്കാര ശ്രീലങ്കന്‍ ടീമിനെ തോളിലേറ്റുന്ന പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക