“ മരണം മുന്നില്‍ കണ്ട് കണ്ണീരടക്കി ഞാൻ ഗ്യാലറിയിലുണ്ടാകും, എനിക്ക് വേണ്ടി നീ കപ്പ് നേടണം”

ശനി, 28 മാര്‍ച്ച് 2015 (15:45 IST)
ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനല്‍ മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടക്കുബോള്‍ കണ്ണീരടക്കി ഒരാള്‍ ഗ്യാലറിയിലുണ്ടാകും ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ മാർട്ടിൻ ക്രോ. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കിവികളെ തോളിലേറ്റി പരാജയ നിമിഷങ്ങളില്‍ നിന്ന് ജയങ്ങളിലേക്ക് നയിച്ച ക്രോ ബ്ളഡ് ക്യാൻസർ ബാധിച്ച് മരണത്തിന്റെ വക്കിലാണ്.

‘‘ ഞാൻ എന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇത് ഒരു പക്ഷെ ഞാൻ നേരിട്ടുകാണുന്ന അവസാന മൽസരമാകും. കണ്ണീരടക്കി ഞാൻ ഗാലറിയിലുണ്ടാകും.’’ മാർട്ടിൻ ക്രോ പറഞ്ഞു. ലോകം കണ്ട ഏറ്റവും സ്റ്റൈലിഷായ ബാറ്റ്സ്മാനായാണ് മാർട്ടിൻക്രോ ന്യൂസിലന്‍ഡിനായി  77 ടെസ്റ്റ് മൽസരങ്ങളില്‍ നിന്ന് 45.36 ആവറേജോടെ 16 സെഞ്ചുറികൾ ഉൾപ്പടെ 5444 റൺസ് നേടിയിട്ടുണ്ട്.

സച്ചിന്‍ തെന്‍ഡുക്കറിനു വേണ്ടി ടീം ഇന്ത്യ 2011 ലോകകപ്പ് നേടിയതു പോലെ 2015 ലോകകപ്പ് തനിക്ക് വേണ്ടി ബ്രണ്ടന്‍ മക്കല്ലം വാങ്ങണമെന്നാണ് ന്യൂസിലന്‍ഡിന്റെ ലോകത്തര താരത്തിന്റെ ആവശ്യം. രോഗം വളരെ കൂടുതലായ ക്രോയുടെ അവസാന നാളുകളാണ് കടന്നു പോകുന്നതെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.

വെബ്ദുനിയ വായിക്കുക