മരതകദ്വീപുകാര്‍ മഞ്ഞപ്പടയെ വീഴ്‌ത്തിയ നിമിഷം

Webdunia
ശനി, 14 ഫെബ്രുവരി 2015 (16:02 IST)
ഇന്ത്യയും പാകിസ്ഥാനും, ശ്രീലങ്കയും ആതിഥേയത്വം വഹിച്ച 1996 ലോകകപ്പ് പുതുമകള്‍ നിറഞ്ഞതായിരുന്നെങ്കിലും വിവാദങ്ങള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. രണ്ടു ഗ്രൂപ്പുകളിലായി പന്ത്രണ്ട് ടീമുകളാണ് ഏറ്റുമുട്ടിയത്. ഒമ്പത് ടെസ്‌റ്റ് പദവിയുള്ള രാജ്യങ്ങളും കെനിയ, ഹോളണ്ട്, യുഎഇ എന്നീ ടീമുകളും തങ്ങളുടെ മികവ് മാറ്റുരയ്ക്കാന്‍ എത്തിയിരുന്നു.

ആദ്യ റൌണ്ട് മത്സരങ്ങള്‍ കഴിഞ്ഞ് സെമിയിലെത്തിയത് നാല് ടീമുകളായിരുന്നു. ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്‌റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ഫൈനല്‍ പോരാട്ടത്തിന് അണി നിരന്നു. ആദ്യ സെമി ഇന്ത്യയും പാകിസ്ഥാനും തമ്മിലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക അരവിന്ദ ഡിസില്‍വ (66‌, മഹാനാമ (58) എന്നിവരുടെ മികവില്‍ 251 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി സച്ചിന്‍ തെന്‍ഡുക്കര്‍ 65 റണ്‍സ് നേടിയത് മാത്രമായിരുന്നു ഇന്ത്യക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. 8 വിക്കറ്റിന് 120 എന്ന നിലയില്‍ ഇന്ത്യ തോല്‍‌വിയെ മുഖാമുഖം കണ്ട നിമിഷം കാണികള്‍ ആക്രമാസക്തരാകുകയും മത്സരം ഉപേക്ഷിക്കുകയും ലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

രണ്ടാം സെമിയി ഓസ്ട്രേലിയയും വെസ്‌റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഓസീസ് സ്റ്റ്യാവാര്‍ട്ട് ലോ (72), മൈക്കല്‍ ബെവന്‍ (69) എന്നിവരുടെ മികവില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സ് എടുക്കുകയായിരൂന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് അഞ്ച് റണ്‍സിന് തോല്‍ക്കുകയായിരുന്നു. അതോടെ ഫൈനലില്‍ ശ്രീലങ്കയുടെ എതിരാളിയായി ഓസീസ് എത്തുകയും ചെയ്തു.

ലാഹോറില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മാര്‍ക്ക് ടെ‌യ്‌ലര്‍ (74), റിക്കി പോണ്ടിംഗ് (45) എന്നിവരുടെ മികവില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്ക അരവിന്ദ ഡിസില്‍വയുടെ (107*) മികവില്‍ 46.2 ഓവറില്‍ തങ്ങളുടെ ആദ്യ ലോകകപ്പ് നേടുകയായിരുന്നു. അരവിന്ദ ഡിസില്‍വ മാന്‍ ‌ഓ‌ഫ് ‌ദ മാച്ച് ആയപ്പോള്‍ സനത് ജയസൂര്യ മാന്‍ ഓഫ് ദ സീരിയസ് ആയി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.