സെവാഗ് ഒരു മോശം താരമാണെന്ന് എനിക്ക് അഭിപ്രായമില്ല. അന്ന് സെവാഗിന് സാഹചര്യമെല്ലാം അനുകൂലമായിരുന്നു. അന്ന് പാകിസ്ഥാൻ ടീമിൽ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായിരുന്നു. അവിചാരിതമായാണ് അന്ന് ഇൻസമാം നാങ്കനായത്. പാക് ടീമിന് തയ്യാറെടുപ്പിന് പോലും സമയം ലഭിച്ചില്ല.പരിക്ക് കാരണം ഷുഹൈബ് അക്തര്‍ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എനിക്കും കളിക്കാന്‍ സാധിച്ചില്ല.മുൾട്ടാനിലെ ഫ്ലാറ്റ് വിക്കറ്റിൽ ബൗളർമാർ നന്നായി ബുദ്ധിമുട്ടി. സെവാഗിന് ട്രിപ്പിൾ തളികയിൽ വെച്ച് കൊടുക്കുന്നത് പോലെയായിരുന്നു മത്സരം. സഖ്‌ലെയ്‌ൻ പറഞ്ഞു.