ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്ഥാന്‍. സുരക്ഷയെ കുറിച്ച് ആശങ്ക നിലനില്‍ക്കുമ്പോള്‍ ഇന്ത്യയിലേക്ക് ടീമിനെ അയക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാന്‍ പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴുള്ള രാഷ്ട്രീയ അവസ്ഥ കണക്കിലേടുത്ത് പാക് ടീമിന് സുരക്ഷ ഉറപ്പു വരുത്താന്‍ കഴിയില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണ് തീരുമാനത്തില്‍ നിന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പിന്‍വാങ്ങിയത്.
എന്നാല്‍ അതിമ തീരുമാനം എടുത്തിട്ടില്ലെന്നും പരസ്യമായ ഉറപ്പ് ഇന്ത്യ നല്‍കിയാല്‍ കളിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഷെഹരിയാന്‍ ഖാന്‍ പറഞ്ഞു. അതേസമയം മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കേണ്ട മത്സരം മാറ്റിവെക്കില്ലെന്നും ഇതു സംബന്ധിച്ച് ഹിമാചല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. മത്സരം ഡല്‍ഹിയിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.