ബെന്‍ സ്റ്റോക്സ് രാജാവായപ്പോള്‍ ഇര്‍ഫാന്‍ പത്താനെ ആര്‍ക്കും വേണ്ട!

തിങ്കള്‍, 20 ഫെബ്രുവരി 2017 (12:52 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ താരലേലത്തില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്സിനെ കോടികള്‍ക്ക് പുനെ സൂപ്പര്‍ ജയന്‍റ്‌സ് സ്വന്തമാക്കി. ഐ പി എല്ലിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ തുകയായ 14.5 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ ടീം വാങ്ങിയത്.
 
കഴിഞ്ഞ സീസണില്‍ യുവരാജ് സിംഗിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 16 കോടി രൂപ നല്‍കി സ്വന്തമാക്കിയിരുന്നു. ഇത്തവണ, മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ഇര്‍ഫാന്‍ പത്താനെ ലേലത്തില്‍ വിളിക്കാന്‍ ഒരു ടീമും തയ്യാറായില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
 
ഇംഗ്ലീഷിന്‍റെ വേഗക്കുതിരയായ ടൈമല്‍ മില്‍‌സിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 12 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇന്ത്യയുടേ ബൌളറായ വരുണ്‍ ആരോണിനെ പഞ്ചാബ് സ്വന്തമാക്കിയത് 2.8 കോടി രൂപയ്ക്കാണ്.

വെബ്ദുനിയ വായിക്കുക