ധോണി അഹങ്കാരി, ഒരുനാള്‍ ഈ അഹങ്കാരം നശിക്കും, ടീമിനെ തകര്‍ക്കാന്‍ ധോണി ശ്രമിക്കുന്നു; ഇന്ത്യന്‍ ക്യാപ്ടനെതിരെ ആഞ്ഞടിച്ച് യുവരാജ് സിംഗിന്‍റെ പിതാവ്!
രണ്ടു വർഷം രാജ്യന്തര ക്രിക്കറ്റിൽ നിന്നു വിട്ടു നിന്ന യുവരാജിന്‍റെ തിരിച്ചുവരവ് മനോഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവരാജിനെ ഏഴാമതായാണ് ധോണി ബാറ്റിംഗിനിറക്കുന്നത്. യുവരാജിനെ ഇഷ്ടമില്ലെങ്കിൽ ധോണി അത് സെലക്ടർമാരോട് പറയുകയാണ് വേണ്ടത്. അല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ടീമിനെ തകര്‍ക്കാനേ ഉപകരിക്കൂ - മിഡ് ഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ യോഗ്‌രാജ് പറയുന്നു.