ധോണിയുടെ ആ റെക്കോര്‍ഡ് ഇനി പഴങ്കഥ; അത്ഭുതാവഹമായ നേട്ടത്തോടെ കൊഹ്‌ലി

വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (13:24 IST)
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെയും റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ക്യാപ്റ്റനായിരിക്കേ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്നയാള്‍ എന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തം പേരിലാക്കിയത്. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലായിരുന്നു കോഹ്ലിയുടെ ഈ നേട്ടം. 
 
41 മത്സരങ്ങളില്‍ നിന്നും ഡിവില്ലിയേഴ്‌സും 48 മത്സരങ്ങള്‍ നിന്ന് ധോണിയും 2000 റണ്‍സ് നേടിയപ്പോള്‍ കേവലം 36 മത്സരങ്ങളില്‍ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലും ജയിച്ച ഇന്ത്യ നാലാം മത്സരത്തില്‍ 21 റണ്‍സിന് പരാജയപ്പെട്ടു. ഓസീസ് ഉയര്‍ത്തിയ 334 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ടീമിന് മറികടക്കാനായില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍