ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആള്‍ റൗണ്ടറായ കപില്‍ ദേവ് രംഗത്ത്. ഓസീസ് പരമ്പരയില്‍ ഇതുവരെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് എന്തുകൊണ്ടും തന്നേക്കാള്‍ മികച്ചവന്‍ എന്നാണ് മുന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.
പാണ്ഡ്യയെ പോലുള്ള ഒരു ഓള്‍റൗണ്ടറെയായിരുന്നു ഇന്ത്യ തേടിക്കൊണ്ടിരുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരാധകരും, ക്രിക്കറ്റ് പണ്ഡിതന്മാരും മാത്രമല്ല, പല ഇതിഹാസ താരങ്ങളും പാണ്ഡ്യയെ വാനോളം പുകഴ്ത്തുകയാണ്.