ലോകകപ്പിലെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പോരാട്ടം അല്പസമയത്തിനകം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാദേശാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
മാറ്റമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. 80, 000ത്തോളം ഇന്ത്യന്‍ ആരാധകര്‍ മത്സരം കാണുന്നതിനായി എത്തുമെന്നാണ് സൂചന.
ഇന്നത്തെ കളിയിലും ജയിച്ചാല്‍ ഏകദിനത്തില്‍ 100 ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകും ധോണി. ഗ്രൂപ്പിലെ ആറ് മത്സരങ്ങളും ആധികാരികമായി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യനായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. ആറു കളിയിലും എതിരാളികളെ ഓള്‍ഔട്ടാക്കാനും ധോണിക്കും സംഘത്തിനും കഴിഞ്ഞിരുന്നു.