പ്രായം തളര്‍ത്താതെ ദ്രാവിഡ്

ബുധന്‍, 16 ജനുവരി 2008 (19:08 IST)
UNIFILE
ക്രിക്കറ്റിനെ കുരുക്ഷേത്ര യുദ്ധഭൂമിയോട് ഉപമിക്കാം. അവിടെ ചതിയുടെ ചക്രവ്യൂഹം ഒരുക്കിയാണ് ആക്രമണം. ഇതിനു പുറമെ മാനസിക നിയന്ത്രണമില്ലാത്ത സൈമണ്ടസിനെപോലുള്ളവരുടെ പ്രകോപനങ്ങളും ഉണ്ടായിരിക്കും. എന്നാല്‍, മിസ്റ്റര്‍ കൂള്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിനെ പ്രകോപിക്കുവാന്‍ അത്ര എളുപ്പമല്ല. അതുകൊണ്ട് ഒന്നുംകൊണ്ടു മാത്രമാണ് കംഗാരുക്കളുടെ നാട്ടിലെ വേഗതയേറിയ പിച്ചില്‍ അദ്ദേഹത്തിന് നല്ല പ്രകടനം കാഴ്‌ചവെക്കുവാന്‍ കഴിയുന്നത്

മികച്ച മാനസിക നിയന്ത്രണത്തോടെയല്ലാത്ത നടപടി മിസ്റ്റര്‍ കൂളിന്‍റെ ഭാഗത്തു നിന്നുകാണുവാന്‍ ബുദ്ധിമുട്ടാണ്. ഈയൊരു മികവാണ് മുപ്പത്തിയഞ്ചാം വയസ്സിലും ഇന്ത്യക്കു വേണ്ടി തളരാതെ കളിക്കുന്നതിന് അദ്ദേഹത്തിനെ സഹായിക്കുന്നത്. ഇടക്ക് ടീമില്‍ നിന്ന് മാറി നില്‍ക്കെണ്ടി വന്നതൊന്നും അദ്ദേഹത്തെ തളര്‍ത്തിയിട്ടില്ല.

അത്ര മികച്ച ശാരീരിക മികവൊന്നും ദ്രാവിഡിനില്ല. എന്നാല്‍, ഫുട്‌വര്‍ക്കിന്‍റെ മികവോടെ ദ്രാവിഡ് ഗ്രൌണ്ട് ഷോട്ടുകള്‍ കളിക്കുന്നത് ക്രിക്കറ്റിലെ മനോഹരമായ കാഴ്‌ചകളില്‍ ഒന്നാണ്.

മദ്ധ്യപ്രദേശില്‍ 1973ലാണ് രാഹുല്‍‌ദ്രാവിഡ് ജനിച്ചത്. എന്നാല്‍ അദ്ദേഹം വളര്‍ന്നത് കര്‍ണ്ണാടകയിലാണ്. പന്ത്രെണ്ടാം വയസ്സു മുതലാണ് ദ്രാവിഡ് ക്രിക്കറ്റ് കളിക്കുവാന്‍ ആരംഭിച്ചത്.

രഞ്ജിയിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം 1991 ഫെബ്രുവരിയിലായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം 1996ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ ടെസ്റ്റിലെ അരങ്ങേറ്റം. ഏകദിനത്തില്‍ അദ്ദേഹം 1996ല്‍ ശ്രീലങ്കക്ക് എതിരെയാണ് അരങ്ങേറിയത്.

117 ടെസ്റ്റുകളില്‍ നിന്നായി ദ്രാവിഡ് 9888 റണ്‍സ് നേടിയിട്ടുണ്ട്. 55.33 ആണ് ശരാശരി. 333 ഏകദിനങ്ങളില്‍ നിന്നായി 10585 റണ്‍സ് നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക