കൊച്ചി ഐ പി എല്‍ ടീമായ കൊച്ചി ടസ്കേഴ്‌സ് കൊച്ചിയില്‍ തന്നെ കളിക്കണമെന്ന് ഐ പി എല്‍ ഭരണസമിതിയുടെ നിര്‍ദ്ദേശം. ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലാണ് കൊച്ചി ഐ പി എല്‍ ടീമിന് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ടീം അധികൃതരോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീമിന്റെ ഹോം മല്‍സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും ടീം അധികൃതരോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീമിന്റെ ഹോം മാച്ചുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നേരത്തെ നീക്കം നടന്നിരുന്നു.
കൊച്ചിയില്‍ തന്നെ കളിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിരിക്കുന്ന സാഹചര്യത്തില്‍ ഐ പി എല്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് സ്റ്റേഡിയത്തിലെത്തി ഗ്രൗണ്ടിന്റെ നിലവാരവും ഒരുക്കങ്ങളും വിലയിരുത്തിയിരുന്നു.
ഐ പി എല്‍ നാലാം സീസണില്‍ അഞ്ച് ഹോം മല്‍സരങ്ങളായിരിക്കും കൊച്ചിയില്‍ നടത്തുക. ഏപ്രില്‍ ഒമ്പതിനാണ് ആദ്യ മല്‍സരം നടക്കുക.