മത്സരംഗത്തേയ്ക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന് ആഭ്യന്തരക്രിക്കറ്റില്‍ വിക്കറ്റ് സ്വന്തമാക്കാനായില്ല. പക്ഷേ ഹര്‍ഭജന്‍ നയിച്ച പഞ്ചാബ് ജയം സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഹരിയാനയെ ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഹരിയാന ആറ് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് ആണ് എടുത്തത്. എന്നാല്‍ പഞ്ചാബ് 46. 4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്‍ഷ്യം മറികടന്നു. 76 റണ്‍സ് എടുത്ത അമിറ്റോ സിംഗ് പുറത്താകാതെ 29 റണ്‍സെടുത്ത ബിപുല്‍ ശര്‍മ്മ എന്നിവരാണ് പഞ്ചാബിന്റെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.
ഹരിയാനയ്ക്ക് വേണ്ടി നായകന്‍ നിതിന്‍ സൈനി 77 റണ്‍സ് എടുത്തു. സച്ചിന്‍ റാണ 59 റണ്‍സ് എടുത്തു.
പഞ്ചാബിന് വേണ്ടി ഹര്‍ഭജന്‍ എട്ടുഓവറുകള്‍ എറിഞ്ഞു. 46 റണ്‍സാണ് വിട്ടുകൊടുത്തത്.