സച്ചിന് എങ്ങനെ വിട നല്‍കും?; 199 കിലോ പനിനീര്‍പ്പൂവൃഷ്ടി, സച്ചിനെ കാണാന്‍ ഗാലറിയില്‍ 65000 സച്ചിന്മാര്‍, ടിക്കറ്റിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (12:20 IST)
PTI
PTI
തന്റെ മഹത്തായ കരിയറിലെ 199ആം ടെസ്റ്റ് മത്സരം കളിക്കാനെത്തുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദരിക്കാന്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഗംഭീര ഒരുക്കങ്ങള്‍. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന പരിപാടികളാണ് സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്.

പനിനീര്‍പൂക്കള്‍ കൊണ്ടുള്ള പുഷ്പവൃഷ്ടി- അടുത്ത പേജ്

PTI
199 കിലോ പനിനീര്‍പൂക്കള്‍ കൊണ്ടുള്ള പുഷ്പവൃഷ്ടിയാണ് പ്രധാനമെന്നാണ് സൂചന. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്താണ് സംഘാടകരായ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇത് സംഘടിപ്പിക്കുന്നത്.


65,000 'സച്ചിന്‍'മാര്‍ ഗാലറിയില്‍- അടുത്ത പേജ്

PRO
നവംബര്‍ ആറുമുതല്‍ 10 വരെയാണ് വിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. മത്സരത്തിന്റെ ആദ്യദിനം സച്ചിനെ കാണാന്‍ ഗാലറിയിലിരിക്കുന്നത് 65,000 'സച്ചിന്‍'മാരായിരിക്കും. കാണികളെല്ലാവരും സച്ചിന്റെ മുഖംമൂടി ധരിച്ചാവും കളി കാണുക.

സച്ചിന്റെ നേട്ടങ്ങള്‍ പ്ലക്കാര്‍ഡുകളില്‍- അടുത്ത പേജ്


PTI
രണ്ടാംദിനം സച്ചിന്റെ നേട്ടങ്ങള്‍ കുറിച്ച് പ്ലക്കാര്‍ഡുകളാവും കാണികളുടെ കൈയില്‍. മൂന്നാം ദിനമാണ് ബലൂണുകള്‍ ആകാശത്ത് വര്‍ണക്കാഴ്ചയൊരുക്കുക. എല്ലാ ബലൂണുകളിലും സച്ചിന്റെ ഫോട്ടോകളും അദ്ദേഹത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തും.



സച്ചിന്റെ ഓട്ടോഗ്രാഫ് ടിക്കറ്റ്- അടുത്ത പേജ്


PTI
നാലാം ദിനം സച്ചിനെക്കുറിച്ച് പ്രശസ്തരുടെ ലേഖനങ്ങളടങ്ങിയ പുസ്തകം പ്രകാശിപ്പിക്കും.
മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്കും പ്രത്യേകതയുണ്ട്. ഓരോ ദിവസവും ഓരോതരം ടിക്കറ്റുകളാവും. ഈ ടിക്കറ്റുകളിലെല്ലാം സച്ചിന്റെ ഓട്ടോഗ്രാഫും ചിത്രവും പതിച്ചിരിക്കും. കരിയറിലെ ശ്രദ്ധേയ മുഹൂര്‍ത്തങ്ങളാവും ഓരോ ദിവസത്തെയും ടിക്കറ്റുകളില്‍ ഉണ്ടാവുക.

വെബ്ദുനിയ വായിക്കുക