സച്ചിന്‍ ബേബി ടീമിനെ നയിക്കും

വ്യാഴം, 27 ഫെബ്രുവരി 2014 (12:46 IST)
PRO
ബാംഗ്ലൂരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന അന്തര്‍സംസ്ഥാന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളസീനിയര്‍ ടീമിനെ സച്ചിന്‍ ബേബി നയിക്കും. മാര്‍ച്ച് ആറുവരെയാണ് ടൂര്‍ണമെന്റ്.

വി.എ. ജഗദീഷ്, നിഖിലേഷ് സുരേന്ദ്രന്‍, സച്ചിന്‍ മോഹന്‍, രോഹന്‍ പ്രേം, റൈഫി വിന്‍സെന്റ് ഗോമസ്, പി. പ്രശാന്ത്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, അഭിഷേക് മോഹന്‍, പ്രശാന്ത് പരമേശ്വരന്‍, സന്ദീപ് വാര്യര്‍, സി.പി. ഷാഹിദ്, വിനൂപ് മനോഹരന്‍, അന്‍ഫല്‍ നിയാസ്, മനു കൃഷ്ണന്‍. സഞ്ജു സാംസണ്‍ എന്നിവരാണ് ടീം അംഗങ്ങള്‍.

സുജിത്ത് സോമസുന്ദരന്‍ ചീഫ് കോച്ചും സെബാസ്റ്റിയന്‍ ആന്റണി അസി. കോച്ചുമാണ്. ഹാരീസ് ചൂരീയാണ് മാനേജര്‍.

വെബ്ദുനിയ വായിക്കുക