ശ്രീലങ്കന്‍ പര്യടനം: ടീം ഇന്ത്യയെ നാലിന് അറിയാം

ബുധന്‍, 27 ജൂണ്‍ 2012 (17:29 IST)
PRO
PRO
ശ്രീലങ്കന്‍ പര്യടനത്തിനായുള്ള ടീം ഇന്ത്യയെ അടുത്ത മാസം നാലിന് പ്രഖ്യാപിക്കും. ഏകദിന പരമ്പരയും ഒരു ട്വന്റി 20 മത്സരവും അടങ്ങുന്നതാണ് പര്യടനം.

ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്ളത്. പര്യടനത്തിനുള്ള ടീമിനെ മുംബൈയില്‍ അടുത്ത മാസം നാലിന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗദാലെ അറിയിച്ചു.

ഏഷ്യാ കപ്പാണ് ടീം ഇന്ത്യ ഏറ്റവും ഒടുവില്‍ പങ്കെടുത്ത അന്താരാഷ്ട്ര മത്സരം.

വെബ്ദുനിയ വായിക്കുക