ശ്രീക്ക് പിന്തുണയുമായി ഗാംഗുലി വീണ്ടും

വ്യാഴം, 27 ജനുവരി 2011 (18:13 IST)
PRO
PRO
ലോകകപ്പ് ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിലെ അതൃപ്തിയുമായി ബിസിസിഐക്കെതിരെ മുന്‍‌ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി രംഗത്ത്. മലയാളി താരം ശ്രീശാന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ശ്രീ മികച്ച ഫോമിലായിരുന്നു. ശ്രീ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ശ്രീയെ ഉള്‍പ്പെടുത്താതിരുന്നതെന്ന് മനസ്സിലാകുന്നില്ല- ഗാംഗുലി പറയുന്നു.

ലോകകപ്പ് ടീമില്‍ ഒരു വിക്കറ്റ് കീപ്പറെ മാത്രം ഉള്‍പ്പെടുത്തിയ തീരുമാനത്തെയും ഗാംഗുലി വിമര്‍ശിക്കുന്നു. മത്സരത്തിനിടയില്‍ ധോണിക്ക് പരുക്കേറ്റാല്‍ എന്തുചെയ്യും?. ആരു വിക്കറ്റ് കാക്കും?- ഗാംഗുലി ചോദിക്കുന്നു.

ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ ഗാംഗുലി മുമ്പും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക