ശിവസേന ഭീഷണി: പാക് ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിയത് കട്ടക്കിലേക്ക്

ശനി, 19 ജനുവരി 2013 (11:42 IST)
PRO
വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്‌ വേദി ഒഡീഷയിലെ കട്ടക്കിലേക്കു മാറ്റാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ തീരുമാനിച്ചു.

വനിതാ ലോകകപ്പ്‌ മത്സരങ്ങള്‍ മുംബൈയില്‍ നടത്താനാണിരുന്നതെങ്കിലും പാക്‌ ടീമിനെ കളിപ്പിക്കില്ലെന്ന ശിവസേനാ പ്രവര്‍ത്തകരുടെ ഭീഷണി മൂലമാണു മത്സരങ്ങള്‍ കട്ടക്കിലേക്കു മാറ്റിയത്‌.

പാകിസ്‌ഥാന്‍, ന്യൂസിലന്‍ഡ്‌, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പ്‌ മത്സരങ്ങളാണു കട്ടക്കില്‍ നടക്കുകയെന്നു ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ സുറു നായിക്‌ അറിയിച്ചു.

എട്ട്‌ ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പ്‌ 31 മുതല്‍ ഫെബ്രുവരി 17 വരെയാണു നടക്കുന്നത്‌. പാകിസ്‌ഥാന്‍ ടീം 26 നു രാജ്യത്തെത്തും. ഇന്ത്യ-പാക്‌ ബന്ധം വഷളായതിനെ തുടര്‍ന്ന്‌ ഹോക്കി ഇന്ത്യ ലീഗില്‍ കളിക്കാനെത്തിയ ഒന്‍പതു പാക്‌ കളിക്കാര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നിരുന്നു.

വെബ്ദുനിയ വായിക്കുക