ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും വിരമിക്കല്‍: ധോണി

Webdunia
ബുധന്‍, 2 മെയ് 2012 (16:56 IST)
PRO
PRO
ശാരീരികക്ഷമതയെ ആശ്രയിച്ചാകും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ടീം ഇന്ത്യയുടെ നായകന്‍ ധോണി പറഞ്ഞു. 2015 ലോകകപ്പ്‌ കളിക്കണമെന്നുണ്ടെങ്കില്‍ ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടി വന്നേക്കുമെന്നും ധോണി പറഞ്ഞു.

വിരമിക്കല്‍ ശാരീരികക്ഷമതയെ ആശ്രയിച്ചിരിക്കും. ലോകകപ്പ് കളിക്കാന്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റ് ഒഴിവാക്കേണ്ടിവരും. അടുത്ത ലോകകപ്പില്‍ ശാരീരികക്ഷമതയില്ലെങ്കില്‍ യുവതാരങ്ങള്‍ക്ക് വഴിമാറും - ധോണി പറഞ്ഞു.

സച്ചിന്‍ രാജ്യസഭാംഗമായതിനെ കുറിച്ചുള്ള ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു ധോണിയുടെ മറുപടി.