വിന്‍ഡീസിനെ വീഴ്‌ത്തി ലങ്ക

ഞായര്‍, 30 സെപ്‌റ്റംബര്‍ 2012 (10:25 IST)
PRO
PRO
വെസ്‌റ്റ്ന്‍ഡീസിനെ ഒമ്പതുവിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ശ്രീലങ്ക സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഈ ജയത്തോടുകൂടി ഒരു മത്സരം അവശേഷിക്കവെയാണ് ശ്രീലങ്ക അവസാന നാലില്‍ ഇടം നേടാനുള്ള സാധ്യത വര്‍ദ്ദിച്ചത്. ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ ലങ്ക കിവീസിനെ തോല്പിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. ഓപ്പണര്‍മാരെ വേഗത്തില്‍ വീഴ്‌ത്തി ലങ്ക മത്സരം തുടക്കത്തിലേ സ്വന്തമാക്കിയിരുന്നു. ലങ്കന്‍ സ്‌പിന്നേഴ്‌സിനു മുന്‍പില്‍ കരീബിയന്‍സ് അക്ഷരാര്‍ഥത്തില്‍ നിലം പരിശാകുകയായിരുന്നു. വിന്‍ഡീസിനുവേണ്ടി ബ്രാവോ(40) സാമുവല്‍(50) എന്നിവരാണ് മികച്ച പ്രകടനം കാഴ്‌ചവെച്ചത്. ശ്രീലങ്കക്കുവേണ്ടി മെന്‍ഡിസ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തുടക്കം മുതലേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദില്‍‌ഷന്‍(13) തുടക്കത്തില്‍ത്തന്നെ പുറത്തായെങ്കിലും ജയവര്‍ധനയുടെയും(65) സംഗക്കാരയുടെയും(39) ബാറ്റിംഗ് വെടിക്കെട്ട് ശ്രീലങ്കയെ വിജയത്തിലേക്ക് നയിക്കുക്കയായിരുന്നു. ജയവര്‍ധനയാണ്

വെബ്ദുനിയ വായിക്കുക