മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം വസിം അക്രം വീണ്ടും വിവാഹിതനായി. ഓസ്ട്രേലിയക്കാരിയായ കൂട്ടുകാരി ഷെനീറ തോംസണെയാണ് വസിം അക്രം താലി ചാര്‍ത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
47 കാരനായ അക്രത്തിന്റെ ആദ്യഭാര്യ ഹുമ 2009 ല്‍ രോഗബാധിതയായി മരിച്ചു. തുടര്‍ന്ന് തന്റെ മുന്‍ പിആര്‍ കണ്‍സള്‍ട്ടന്റ് കൂടിയായ ഷെനീറയോട് അക്രം വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 12ന് ലാഹോറില്‍ നടന്ന ലഘുവായ ചടങ്ങില്‍ വസിം അക്രം ഷെനീറയെ ജീവിതസഖിയാക്കുകയായിരുന്നു.
ഇസ്ലാം മതം സ്വീകരിച്ച ഷെനീറ ഉര്‍ദു പഠിക്കുന്ന തിരക്കിലാണെന്ന് അക്രം പറഞ്ഞു. തന്റെ ഭാര്യക്കും കുട്ടികള്‍ക്കുമായി താന്‍ പുതിയൊരു ജീവിതം തുടങ്ങുകയാണെന്നാണ് അക്രം പറഞ്ഞത്. വീണ്ടും ഒരു കുടുംബ ജീവിതം ലഭിച്ചത് ഭാഗ്യമാണ്. ഇതൊരു പുതിയ ജീവിതമാണ്.
ഈ പുതിയ തുടക്കത്തിന് കുടംബത്തിന്്റെയും ആരാധകരുടെയും അനുഗ്രഹമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അക്രം കൂട്ടിച്ചേര്‍ത്തു.