രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് സ്ഥാനത്തേക്ക് ലളിത് മോഡി എത്തുന്നതിനെതിരെ ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചു.
ലളിത് മോഡി ആര്‍സിഎ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബിസിസിഐ പരാതിയില്‍ പറയുന്നു.
അടുത്തയാഴ്ച പുറത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ലളിത് മോഡിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.ബിസിസിഐയുടെ പരാതിയില്‍മേല്‍ കോടതി ജനുവരി ആറിന് വാദം കേള്‍ക്കും.
ഐപിഎല്‍ കമ്മീഷണറായിരിക്കേ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് ബിസിസിഐ മോഡിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. .