റാങ്കിംഗ്: ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ മൂന്നില്‍

ബുധന്‍, 27 മാര്‍ച്ച് 2013 (12:15 IST)
PRO
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ സമനില നേട്ടത്തോടെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ റാങ്കിംഗില്‍ രണ്ടാംസ്‌ഥാനം നിലനിര്‍ത്താനായി.

ഓസ്‌ട്രേലിയയെ 4-0 ത്തിനു തോല്‍പ്പിച്ചു ടെസ്‌റ്റ്‌ പരമ്പര നേടിയ ഇന്ത്യയുടെ രണ്ടാംസ്‌ഥാനമെന്ന മോഹം അപൂര്‍ണമായി. പക്ഷേ ഓസ്‌ട്രേലിയയെ നാലാം സ്‌ഥാനത്തേക്കു പിന്തള്ളി മൂന്നിലെത്താന്‍ ഇന്ത്യക്കായി.

128 റേറ്റിംഗ്‌ പോയിന്റുള്ള ദക്ഷിണാഫ്രിക്ക ഒന്നാംസ്‌ഥാനത്തു തുടരുകയാണ്‌. ഇംഗ്ലണ്ടിന്‌ 114 റേറ്റിംഗ്‌ പോയിന്റും ഇന്ത്യക്ക്‌ 112 റേറ്റിംഗ്‌ പോയിന്റുമുണ്ട്‌.

വെബ്ദുനിയ വായിക്കുക