യുവാക്കള്‍ക്ക് ആവേശമാകട്ടെ എന്നും സച്ചിന്‍!

ബുധന്‍, 24 ഏപ്രില്‍ 2013 (10:50 IST)
PRO
ഇന്ത്യയുടെയും ലോകത്തിന്‍റെയും ഒരേയൊരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബുധനാഴ്ച നാല്‍പ്പതാം ജന്‍‌മദിനം ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകര്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. കൂടുതല്‍ക്കാലം അന്താരാഷ്ട്രമത്സരങ്ങളില്‍ സച്ചിന്‍റെ സാന്നിധ്യമുണ്ടാകട്ടെ എന്നാണ് ശ്രീലങ്കര്‍ താരം തിലകരത്നെ ദില്‍‌ഷന്‍ ആശംസിക്കുന്നത്.

കൂടുതല്‍ക്കാലം ഐ പി എല്‍ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും തിളങ്ങി നിന്ന് യുവാക്കള്‍ക്ക് ആവേശമാകാന്‍ സച്ചിന് കഴിയട്ടെ - ദില്‍‌ഷന്‍ ആശംസിച്ചു.

“ഡല്‍‌ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കഴിഞ്ഞ ദിവസം സച്ചിന്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. ആ മത്സരത്തില്‍ അദ്ദേഹം അര്‍ദ്ധസെഞ്ച്വറി നേടി. ഫോമിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നു” - ദില്‍‌ഷന്‍ പറഞ്ഞു.

സച്ചിന്‍ ഒരു അസാധാരണ കളിക്കാരനാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഞാന്‍ എപ്പോഴും ആസ്വദിച്ചിട്ടുണ്ട് - ദില്‍‌ഷന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക