മുംബൈക്ക് രണ്ടാം തോല്‍വി

Webdunia
ഞായര്‍, 20 ഏപ്രില്‍ 2014 (16:15 IST)
PRO
PRO
ഏഴാം സീസണ്‍ ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് എടുത്തത്. ബാംഗ്ലൂരിനായിരുന്നു ടോസ് എന്നാല്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി മുംബൈയെ ബാറ്റിംഗിന് വിടുകയായിരുന്നു. മനോഹരമായി പന്തെറിഞ്ഞ ബാംഗ്ലൂര്‍ ബൌളര്‍മാര്‍ മുംബൈ ടീമിനെ വരിഞ്ഞു മുറുക്കി. 35 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മുറ്റുള്ളവര്‍ക്ക് മികച്ച സ്കോര്‍ എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തുടക്കം മികച്ചതായിരുന്നില്ല. 17 റണ്‍സെടുക്കുന്നതിനിടയില്‍ അവരുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൊഴിഞ്ഞു. കഴിഞ്ഞ കളിയിലെ താരം യുവരാജ് സിംഗും, സൂപ്പര്‍ താരം കൊഹ്ലിയും പൂജ്യനായി കൂടാരം കയറി. സഹീര്‍ഖാനാണ് ഇരുവരുടെയും വിക്കറ്റ്.

പിന്നീടെത്തിയ മാഡിന്‍സണ്‍ 12 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച പാര്‍ത്ഥിവ് പട്ടേല്‍-എബി ഡിവില്ലിയേഴ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വിജയിപ്പിക്കുകയായിരുന്നു. 45 പന്തില്‍ പട്ടേല്‍ 57 റണ്‍സ് നേടിയത്. 45 റണ്‍സാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം.