ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജൊനാഥന് ട്രോട്ടിന് വിശ്രമം. ട്രോട്ടിന് അടിയന്തരമായി വിശ്രമം നല്‍കിയതാണെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ട്രോട്ട് കുറച്ചു നാളുകളായി സങ്കീര്‍ണമായ മാനസിക വിഷമത്തിലായിരുന്നു.
അതിസമ്മര്‍ദം മൂലമുള്ള രോഗങ്ങളാല്‍ ഉഴലുകയായിരുന്നു അദ്ദേഹം. മനസില്‍ ആശങ്കകള്‍ നിറഞ്ഞ് പെട്ടന്ന് വിഷാദത്തിലാവുന്നതാണ് ട്രോട്ട് നേരിടുന്ന രോഗം. ഇതിനാല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം കൗണ്ടിയില്‍ വാര്‍വിക്ഷെറിനായി സസക്സിനെതിരെ കളിക്കാനിറങ്ങിയെങ്കിലും വീണ്ടും രോഗത്തിന്റെ പിടിയിലായി. തുടര്‍ന്നാണ് ട്രോട്ടിനു വിശ്രമം ഇംഗ്ലണ്ട് ബോര്‍ഡും വാര്വിക്ഷെറും ചേര്‍ന്ന് കൊടുത്തത്.
വാര്വിക്ഷെറിലൂടെ വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എന്നെ ഏറെ നിരാശപ്പെടുത്തി ആദ്യ ഗെയിമില്‍തന്നെ മനസിനെ ആശങ്കകള്‍ പിടികൂടി. പൂര്‍ണമായി കളിയോടു നീതി പുലര്‍ത്താനാവുന്നില്ലെങ്കില്‍ വിട്ടുനില്‍ക്കണമെന്ന തോന്നലിലാണ് വിശ്രമം എടുക്കുന്നത്. - ട്രോട്ട് പറഞ്ഞു.