ബ്രാവോയ്ക്ക് പരിക്ക്

ശനി, 19 ഏപ്രില്‍ 2014 (16:27 IST)
PRO
PRO
ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍വി നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗസിന് തിരിച്ചടി. സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പരിക്കേറ്റതാണ് ചെന്നൈയെ നിരാശയിലാഴ്ത്തിയത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ ആദ്യ പോരാട്ടത്തിലാണ് ബ്രാവോയ്ക്ക് പരിക്കേറ്റത് തോളിനാണ് പരിക്ക്.

പഞ്ചാബിനെതിരെയുള്ള കളിയില്‍ മാക്സ്‌വെല്‍ അശ്വിനെതിരെ പായിച്ച സ്വിച്ച്‌ ഹിറ്റ്‌ ഡൈവ്‌ ചെയ്‌തു പിടിക്കാനുള്ള ശ്രമത്തിനിടെയാണു ബ്രാവോയ്ക്ക് പരിക്കേറ്റത്. ഇടതുതോള്‍ ശക്‌തമായി നിലത്തടിച്ചായിരുന്നു വീണത്. ബ്രാവോയെ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയനാക്കി.

വെബ്ദുനിയ വായിക്കുക