ബാറ്റുകളിലെ സിലിക്കണ്‍ സംരക്ഷണ കവചം നീക്കണമെന്ന് നിര്‍ദേശം

ഞായര്‍, 11 ഓഗസ്റ്റ് 2013 (11:47 IST)
PRO
PRO
ക്രിക്കറ്റ് കളിക്കാര്‍ ബാറ്റുകളിലെ സിലിക്കണ്‍ ടേപ്പ് നീക്കണമെന്ന്‌ ഹോട്ട്‌സ്പോട്ട് സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍ ബിബിജി സ്പോട്സ് ആവശ്യപ്പെട്ടു. ഹോട്ട്‌സ്പോട്ട് സംബന്ധിച്ച വിവാദം തീര്‍ക്കാന്‍ സിലിക്കണ്‍ ടേപ്പ് നീക്കണമെന്നാണ് ബിബിജി സ്പോട്സ് പറയുന്നത്.

ഇന്‍ഫ്രറെഡ്‌ ക്യാമറകള്‍ ഉപയോഗിച്ചാണ്‌ ഹോട്സ്പോട്‌ പ്രവര്‍ത്തിക്കുന്നത്‌. ബാറ്റ്സ്മാന്റെ പാഡിലാണോ ബാറ്റിലാണോ പന്ത്‌ കൊണ്ടതെന്നു ക്യാമറകള്‍ വഴിയാണ്‌ കണ്ടെത്തുന്നത്‌. ചിത്രത്തില്‍ പന്തു കൊണ്ട ഭാഗത്ത്‌ വെളുത്ത സ്പോട്‌ ഉണ്ടാവും.

എന്നാല്‍ ബാറ്റുകളില്‍ സിലിക്കണ്‍ ടേപ്പുകള്‍ ഉപയോഗിച്ചാല്‍ ഹോട്ട്‌സ്പോട്ട് സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണ് ടേപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ബാറ്റുകളില്‍ സിലിക്കണ്‍ ടേപ്പുകള്‍ ഒട്ടിക്കുന്നത് ബാറ്റിന്റെ വശങ്ങള്‍ കേടുവരാതിരിക്കാനാണ്.

വെബ്ദുനിയ വായിക്കുക