ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ താരങ്ങളുടെ രണ്ടാം ഘട്ട ലേലം ഗോവയിലെ പനാജിയില്‍ ആരംഭിച്ചു. ഇംഗ്ലണ്ട് താരങ്ങളായ കെവിന്‍ പീറ്റേഴ്സണും ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫും 15.5 ലക്ഷം ഡോളര്‍ ലേലത്തുക നേടി ഒന്നാമതെത്തി.
PTI
പീറ്റേഴ്‌സനെ വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഫ്ലിന്‍േറാഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇവര്‍ ഭേദിച്ചത്.
ഓസ്‌ട്രേലിയന്‍ ബൗളര്‍ ഷോണ്‍ ടെയ്‌റ്റിനെ 3,75000 ഡോളറിന് നിലവിലെ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് 9,50000 ഡോളറിനാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ജെ പി ഡുംനിയെ സ്വന്തമാക്കിയത്.