പാകിസ്ഥാന്‍ കായിക മന്ത്രി അഫ്താബ് ഷാ ജിലാനി ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫിനെ കണ്ടു ചര്‍ച്ച നടത്തി. യൂസഫിന്‍റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവായിരുന്നു ചര്‍ച്ചാവിഷയം.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ ജിലാനി തയ്യാറായില്ല. വിഷയം ഗൌരവമുള്ളതാണെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി. പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയെ നേരിട്ട് കാണാന്‍ യൂസഫ് ആഗ്രഹം പ്രകടിപ്പിച്ചതായും ജിലാനി പറഞ്ഞു. ദേശീയ ടീമിലേക്ക് തിരികെയെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് സര്‍ദാരിയോട് കഴിഞ്ഞ ആഴ്ച യൂസഫ് ആവശ്യപ്പെട്ടിരുന്നു.
ഐസിഎല്ലില്‍ പങ്കെടുത്തതിന്‍റെ പേരിലാണ് യൂസഫ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിലക്ക് നേരിടുന്നത്. കോടതി വിധിയുടെ ബലത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചെങ്കിലും ദേശീയ ടീമിലേക്കുള്ള വാതില്‍ ഇതുവരെ തുറന്നിട്ടില്ല.