ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ രണ്ടിന് തുടങ്ങും

വ്യാഴം, 31 ഒക്‌ടോബര്‍ 2013 (13:17 IST)
PRO
മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ രണ്ടിന് ആരംഭിക്കും.

ഡിസംബര്‍ അഞ്ചിന് ജൊഹാനസ്ബര്‍ഗിലാണ് ആദ്യ ഏകദിനം. ഡര്‍ബന്‍ (ഡിസം. എട്ട്), സെഞ്ചൂറിയന്‍ (ഡിസം. 11) എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.

ഡിസംബര്‍ 18 മുതല്‍ 22 വരെ ജൊഹാനസ്ബര്‍ഗിലും 26 മുതല്‍ 30 വരെ ഡര്‍ബനിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍ .

വെബ്ദുനിയ വായിക്കുക