ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന് കനത്ത തോ‌ല്‍‌വി

ഞായര്‍, 27 ഒക്‌ടോബര്‍ 2013 (10:45 IST)
PRO
ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന് കനത്ത തോ‌ല്‍‌വി. ആദ്യ ടെസ്റ്റില്‍ ഏഴുവിക്കറ്റിന്‌ ജയിച്ച പാക്കിസ്ഥാന്‍ രണ്ടാമത്തെ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു.

ലോക ഒന്നാം നമ്പര്‍ ടെസ്റ്റ്‌ ടീമെന്ന സ്ഥാനത്തിന്‌ ഒട്ടും ഇളക്കമില്ലെന്ന്‌ പ്രഖ്യാപിക്കുന്ന പ്രകടനത്തോടെ ദക്ഷിണാഫ്രിക്ക ഇന്നിങ്ങ്സിനും 92 റണ്‍സിനും പാക്കിസ്ഥാനെ തോല്‍പിച്ചത്.

സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും (98 റണ്‍സിനു മൂന്നു വിക്കറ്റ്‌), ഡുമിനിയും (67 റണ്‍സിന്‌ മൂന്നു വിക്കറ്റ്‌) ചേര്‍ന്നാണ്‌ പാക്ക്‌ നിരയെ വന്‍ തോല്‍വിയിലേക്കു തള്ളിവിട്ടത്‌.

വെബ്ദുനിയ വായിക്കുക