താരക്രിക്കറ്റില്‍ സിനിമാതാരങ്ങളില്ല ക്രിക്കറ്റ് താരങ്ങളെന്ന് ആരോപണം

തിങ്കള്‍, 25 ഫെബ്രുവരി 2013 (17:10 IST)
PRO
സെലബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മലയാളസിനിമാതാരങ്ങളുടെ ടീമായ കേരളസ്ട്രൈക്കേഴ്സില്‍ അസംതൃപതി പുകയുന്നുവെന്ന് സൂചന. ടീമിലുള്ളതില്‍ ഭൂരിഭാഗവും സിനിമാതാരങ്ങള്‍ക്ക് പകരം പ്രൊഫഷണല്‍ താരങ്ങളാണെന്നാണ് ആ‍ക്ഷേപങ്ങള്‍ ഉയരുന്നത്.

രാകേന്ദു, സുമേഷ്, സന്തോഷ് സ്ളീബ, സുരേഷ്, മദന്‍മോഹന്‍, വിവേക്ഗോപന്‍, അരുണ്‍ബെന്നി എന്നിവരാണ് ടീമിലെ പ്രധാന കളിക്കാന്‍. ക്രിക്കറ്റ് ടീമില്‍അംഗമാക്കുവാന്‍ വേണ്ടി മാത്രം സിനിമയില്‍അഭിനയിപ്പിച്ചവരാണ് ഇവരെല്ലാമെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. വിനുമോഹനും റിയാസ്ഖാനും സ്ട്രൈക്കേഴ്സ് വൈസ്ക്യാപ്‌റ്റനായ ഇന്ദ്രജിത്തിനും നിവിന്‍പോളിക്കും വേണ്ട രീതിയില്‍പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപം അവരുടെ ആരാധക‌രിലുടെ പുറത്തുവരുന്നുണ്ട്.

സിസിഎല്‍​ടീമിലുണ്ടായിരുന്ന കുഞ്ചാക്കോ, ഉണ്ണി​മുകുന്ദന്‍, ബാല, മുന്ന തുടങ്ങിയവര്‍ ഇപ്പോള്‍ ടീമിലില്ല. ടീം ക്യാപ്‌റ്റനായ സൂപ്പന്‍താരം മോഹന്‍ലാല്‍ ടീമിനോപ്പം എത്തുന്നതല്ലാതെ കളിക്കളത്തില്‍ ഇറങ്ങാറേയില്ല. മുംബയ് ഹീറോസ് ക്യാപ്‌റ്റന്‍ സുനില്‍ഷെട്ടിയും ബംഗാള്‍ ടൈഗര്‍ ക്യാപ്‌റ്റനും സ്ട്രൈക്ക്കേഴ്സില്‍ പ്രൊഫഷണല്‍ കളിക്കാരാണ് കൂടുതലെന്ന് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക