തലമുടി കൊഴിഞ്ഞ യുവരാജിന്റെ ചിത്രം ട്വിറ്ററില്‍

വെള്ളി, 10 ഫെബ്രുവരി 2012 (12:27 IST)
PRO
PRO
ക്യാന്‍സര്‍ ബാധിതനായി യു എസില്‍ കീമോതെറാപ്പിക്ക് വിധേയനാകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ചികിത്സയുടെ ഫലമായി തലമുടി കൊഴിഞ്ഞുപോയതിന് ശേഷമുള്ള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

“ഒടുവില്‍ തലമുടി കൊഴിഞ്ഞു; എങ്കിലും താന്‍ ശക്തനായിത്തന്നെയിരിക്കുന്നു“, യുവി ട്വീറ്റ് ചെയ്തു.

30-കാരനായ ഈ ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ കഴിഞ്ഞ മാസമാണ് ബോസ്റ്റണിലെ ക്യാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയ്ക്ക് പോയത്.

തന്റെ രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും താന്‍ ശക്തനായി തിരിച്ചുവരുമെന്നും യുവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന് കടപ്പാട്: ട്വിറ്റര്‍

വെബ്ദുനിയ വായിക്കുക