ഐപിഎല്‍ ക്രിക്കറ്റിന്‍റെ അഞ്ചാം സീസണില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചെന്നൈ-ഡെക്കാന്‍ മത്സരത്തില്‍ ആതിഥേയരായ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെ ചൈന്നൈ ഉജ്വല വിജയം നേടി. അവസാന ഓവറുകളിലെ തകര്‍പ്പന്‍ അടിയിലൂടെ കൂറ്റന്‍ സ്‍കോറ് നേടിയ ചെന്നൈയുടെ ബൌളിംഗിന് മുന്നിലും പതറുന്ന ഡെക്കാണ്‍ ടീമിനെയാണ് ഗ്രൌണ്ടില്‍ കണ്ടത്.
അവസാന ഓവറുകളില്‍ ബാറ്റുചെയ്ത ഈ ഐപിഎല്ലിലെ വിലകൂടിയ താരങ്ങളില്‍ ഒരാളായ രവീന്ദ്ര ജഡേജ(29 പന്തില്‍ 48) വിന്‍ഡീസ് താരം ഡ്വയിന്‍ ബ്രാവോ(18 പന്തില്‍ പുറത്താവാതെ 43) ഡുപ്ലെസിസ് (25 പന്തില്‍ 39) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ചെന്നൈ 193 എന്ന മികച്ച സ്‍കോറില്‍ എത്തുകയായിരുന്നു. ഈ മൂവര്‍ സംഘം 12 സിക്‌സുകളാണ് ചുരുങ്ങിയ പന്തുകള്‍ കൊണ്ട് നേടിയത്.
ജഡേജ ബൌളിംഗിലും തിളങ്ങിയപ്പോള്‍ ചെന്നൈയുടെ വിജയം അനായാസമാകുകയായിരുന്നു. 4 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജഡേജ 5 ഡെക്കാന്‍ വിക്കറ്റുകളാണ് പിഴുതത്. ജഡേജ തന്നെയാണ് കളിയിലെ താരവും.
English Summary: After an awful performance in the IPL 5 opener, defending champions Chennai Super Kings roared back into the competition on the back of a brilliant all-round display from their $20-million acquisition, Ravindra Jadeja. The allrounder's 48 off 29 balls was the highest score of Chennai's match-winning 193, and a career-best 5 for 16 with the ball helped deliver a whopping win over Deccan Chargers