ഡല്‍ഹി തകര്‍ന്നു

Webdunia
ചൊവ്വ, 22 ഏപ്രില്‍ 2014 (09:31 IST)
PRO
PRO
ഐപിഎല്ലില്‍ ഒടുവില്‍ ചെന്നൈ വിജയം പിടിച്ചെടുത്തു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് 93 റണ്‍സിന് തോല്‍പ്പിച്ചത്.

ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും ഒരുപോലെ തിളങ്ങിയതാണ് ചെന്നൈയുടെ വിജയത്തിന് കാരണം. ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി പ്രകടനവുമായി സുരേഷ് റെയ്നയും ക്യാപ്റ്റന്‍ എംഎസ് ധോണിയും നിറഞ്ഞാടിയപ്പോള്‍ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ധോണി 15 പന്തില്‍ നിന്നും 32 റണ്‍സും സ്മിത്ത് (29) ഡ്യൂപ്ലെസിസ് (24) എന്നിവരും മികച്ച പ്രകടനം നടത്തി. ആര്‍ അശ്വിനും, ഈശ്വര്‍ പണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

178 റണ്‍സ് നോക്കിയിറങ്ങിയ ഡല്‍ഹി 15.4 ഓവറില്‍ 84 റണ്‍സിന് തകര്‍ന്നു വീണു. 21 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ആദ്യ കളിയില്‍ ചെന്നൈ പഞ്ചാബിനോട് ഏഴു വിക്കറ്റിനായിരുന്നു പരാജയപ്പെട്ടത്.