കളിക്കാന്‍ നല്ല ടീമുണ്ട്. പക്ഷേ കളത്തില്‍ നന്നാവുന്നില്ല. ഇന്ത്യന്‍ ടീമിനെ കുറിച്ച് നായകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം ഇതാണ്. ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടതിനു ശേഷമായിരുന്നു ഇന്ത്യന്‍ നായകന്‍റെ വിലയിരുത്തല്‍.
നാല് ഏകദിന മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കേ അടുത്ത മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനാകും എന്നു തന്നെയാണ് ദ്രാവിഡിന്‍റെ വിശ്വാസം.“ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ കഴിയുന്ന നിര ഇന്ത്യന്‍ ടീമിനുണ്ട്. എന്നാല്‍ മികച്ച പ്രകടനം നടത്താനാകുന്നില്ല.” ദ്രാവിഡ് പറയുന്നു.
“ഇന്ത്യ നന്നായി ചേസു ചെയ്‌തു വരികയായിരുന്നു. എന്നാല്‍ മദ്ധ്യനിരയിലെ രണ്ടു വിക്കറ്റുകള്‍ വീണതോടെ കളി മാറിമറിഞ്ഞു. മാത്രമല്ല എതിരാളികള്‍ ഇത്രയും സ്‌കോര്‍ ചെയ്യാന്‍ പാടില്ലായിരുന്നു. ബൌളിംഗും ബാറ്റിംഗും മെച്ചമയിരുന്നില്ല. ” 42 റണ്‍സിനു പരാജയപ്പെട്ട ശേഷം ദ്രാവിഡ് വ്യക്തമാക്കി.
ഒരു മികച്ച ഓള്‍ റൌണ്ടറുടെ അഭാവവും ഫീല്‍ഡിംഗിലെ പിഴവുകളുമാണ് പരാജയ കാരണമായി ദ്രാവിഡ് ചൂണ്ടിക്കാട്ടുന്നത്.ഏകദിനത്തിനു മികച്ച ഓള്‍ റൌണ്ടര്‍മാര്‍ ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്കു ലഭ്യമായവരില്‍ നിന്നും മികച്ച കോംബിനേഷന്‍ ഉണ്ടാക്കി വിജയം നേടുകയാണ് പ്രധാനം.